KottayamNattuvarthaLatest NewsKeralaNews

എസ്എഫ്ഐയുടെ ആക്രമണം: പെൺകുട്ടിയായതിനാൽ കയ്യേറ്റം ചെയ്യില്ലെന്ന് കരുതി, എന്നാൽ പ്രതീക്ഷ തെറ്റിയെന്ന് പരാതിക്കാരി

കോട്ടയം: എംജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്ഐ സംഘം ആക്രമിച്ചത് ആസൂത്രിതമെന്ന് പരാതിക്കാരിയായ എഐഎസ്എഫ് വനിതാ നേതാവ്. പരാതി വ്യാജമെന്ന പ്രചരണം സിപിഎം നേതാക്കള്‍ ഉൾപ്പെടെ നടത്തുന്നതായി പരാതിക്കാരി പറഞ്ഞു. അസമില്‍ വെടിയേറ്റയാളുടെ നെഞ്ചിൽ‌ ചാടിച്ചവിട്ടിയ ഫൊട്ടോഗ്രാഫറും എസ്എഫ്ഐ പ്രവര്‍ത്തകന്‍ ഷിയാസും തമ്മില്‍ എന്ത് വ്യത്യാസമെന്നും വനിതാ നേതാവ് ചാനൽ ചർച്ചയിൽ ചോദിച്ചു.

‘ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ പോളിങ് അവസാനിക്കുന്ന ഘട്ടത്തിൽ എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് എഐഎസ്എഫിന്റെ സംസ്ഥാന കൗൺസിൽ അംഗം സഹദിനെ തിരഞ്ഞുപിടിച്ചു കരണത്തിടിക്കുകയായിരുന്നു. തന്റെ സഹപ്രവർത്തകനെ കരണത്തടിക്കുന്നത് നോക്കി നിൽക്കാനാകാതെ അദ്ദേഹത്തെ മോചിപ്പിക്കാനാണു ശ്രമിച്ചത്. മോചിപ്പിക്കാനായി അവിടേക്കു ചെല്ലുമ്പോൾ എന്റെ മനസ്സിലെ ഏറ്റവും വലിയ പ്രതീക്ഷ പെൺകുട്ടി ആയിരിക്കെ എന്നെ കയ്യേറ്റം ചെയ്യില്ലെന്നായിരുന്നു. എന്നാൽ എന്റെ പ്രതീക്ഷ തെറ്റി. അവിടെച്ചെന്ന എന്നെ വിളിച്ചത് കേട്ടാൽ അറയ്ക്കുന്ന തെറി വാക്കുകളാണ്.’ വനിതാ നേതാവ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button