കോട്ടയം: എംജി സർവകലാശാലയിൽ സെനറ്റ് തെരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് വനിതാ നേതാവിനെ അടക്കം ആക്രമിച്ച സംഭവത്തിൽ 7 എസ്എഫ്ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ജാതിപ്പേരു വിളിച്ചു എന്നിങ്ങനെ എഐഎസ്എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി നിമിഷാ രാജു നൽകിയ പരാതിയിൽ ജാമ്യം ലഭിക്കാത്ത എസ്.സി.എസ്ടി നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
അതേസമയം, വലതുപക്ഷ പാളയം ചേർന്ന് എഐഎസ്എഫ് നിരന്തരം എസ്എഫ്ഐ വിരുദ്ധ പ്രചാരണം നടത്തുന്നുവെന്നും എഐഎസ്എഫ് നേതാക്കൾ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്നും എസ്എഫ്ഐ ആരോപിച്ചു. നേതാക്കൾക്കെതിരെയുള്ളത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്നും എസ്എഫ്ഐ പറഞ്ഞു.
അതിരപ്പിള്ളിയില്‍ പ്രളയത്തിലും കുലുക്കമില്ലാതെ നിന്ന ഷെഡിന്റെ രഹസ്യം എന്ത്? കുറിപ്പുമായി സുബി സുരേഷ്
എന്നാൽ, എസ്എഫ്ഐ നേതാക്കളിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്നത് ലൈംഗിക അതിക്രമമാണെന്നും ശരീരത്തിൽ കടന്നു പിടിച്ച് നേതാക്കൾ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും എഐഎസ്എഫ് വനിതാ നേതാവ് പോലീസിന് മൊഴി നൽകി. വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കെ. അരുൺ ഉൾപ്പടെ ആക്രമിച്ചതായും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.
Post Your Comments