റിയാദ്: കോവിഡ് പ്രതിരോധം ശക്തമാക്കി സൗദി അറേബ്യ. സൗദിയിൽ കോവിഡ് വാക്‌സിനേഷൻ നാലര കോടി കവിഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 45,056,637 ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. 24,018,342 പേർക്ക് ആദ്യ ഡോസ് നൽകി. 1,691,245 പേർക്ക് രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് നൽകിയെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം രാജ്യത്ത് ഇന്ന് 51 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 59 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ഒരു മരണം മാത്രമാണ് സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 46,630 പി.സി.ആർ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ 5,48,162 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും ഇതിൽ 5,37,208 പേരും സുഖം പ്രാപിച്ചുവെന്നും സൗദി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 8,774 പേർക്കാണ് കോവിഡിനെ തുടർന്ന് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്.
നിലവിലെ രോഗബാധിതരിൽ 77 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.
Post Your Comments