KeralaLatest NewsNews

ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യ വിതരണം ഉറപ്പുവരുത്തും: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: കാലവർഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ്. സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ബുധാനാഴ്ച വരെ രണ്ടായിരത്തിലധികം ചാക്ക് അരി വിതരണം ചെയ്തതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. വ്യാഴാഴ്ച അപ്പർ കുട്ടനാടിന്റെ വിവിധ മേഖലകളിൽ 680 ചാക്ക് അരി എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: വഴിപിഴക്കുന്ന നേതൃത്വത്തിനെതിരെ തോക്കെടുക്കണം: പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ സിപിഐഎം പ്രവര്‍ത്തകരുടെ പ്രകടനവും പോസ്റ്ററും

ദുരിതാശ്വാസ ക്യമ്പുകളിൽ കഴിയുന്നവർക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ റവന്യു വകുപ്പിന്റേയോ ഉദ്യോഗസ്ഥർ ഇൻഡന്റ് നൽകുന്ന മുറയ്ക്ക് ഭക്ഷ്യ വകുപ്പിന് കീഴിലുള്ള മാവേലി സ്റ്റോറിൽ നിന്നോ സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകളിൽ നിന്നോ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്രമീകരണം ചെയ്തിട്ടുണ്ട്. ഉരുൾപൊട്ടൽ മൂലം ദുരന്ത ഭൂമിയായി മാറിയ കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ തകർന്ന മാവേലി സ്റ്റോർ പൊതുജനങ്ങളുടെ സഹകരണത്തോടെ വെള്ളിയാഴ്ച പ്രവർത്തന സജ്ജമാകും. കാലവർഷ കെടുതിയിൽ നാശനഷ്ടം സംഭവിച്ച വിവിധ മാവേലി സ്റ്റോറുകളുടെയും റേഷൻ കടകളുടെയും നഷ്ടക്കണക്ക് ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർ കണക്കാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കെപിസിസി ഭാരാവാഹി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു: എൻ ശക്തനും വിടി ബല്‍റാമും വൈസ് പ്രസിഡന്റുമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button