Latest NewsCricketNewsFootballSports

ഐപിഎൽ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

മുംബൈ: ഐപിഎൽ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. അടുത്ത സീസൺ ഐപിഎല്ലിലേക്ക് രണ്ട് പുതിയ ടീമുകളെത്തും. പുതിയ രണ്ട് ഫ്രാഞ്ചൈസികളിൽ ഒരെണ്ണം മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നതായാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.

ലോകത്തെ ഏറ്റവും വാണിജ്യമൂല്യമുള്ള ഐപിഎല്ലിൽ ഒരു ടീമിനെ നേടുന്നത് ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചില ഉന്നത അധികൃതർ നൽകുന്ന സൂചന. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇക്കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായി ഇതിനകം മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ നടത്തിയെന്നും സൂചനകളുണ്ട്.

Read Also:- തടി കൂടാതിരിക്കാൻ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം!

സാധാരണയായി വിദേശ ഉടമസ്ഥരെ ബിസിസിഐ പിന്തുണക്കാറില്ല. എങ്കിലും ഇത്തവണ ചില നിബന്ധനകൾ പാലിച്ചാൽ ടീമിനെ സ്വന്തമാക്കാൻ അവർക്കും ഏറെക്കുറെ സാധ്യതകളുണ്ട് എന്നാണ് ബിസിസിഐ അധികൃതർ നൽകുന്ന സൂചന. അതേസമയം ഐപിഎൽ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button