Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNewsCareer

കേരള പൊലീസ് സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ പരിശീലകരാകാം

കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത കോച്ചിംഗ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള പൊലീസില്‍ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ പരിശീലകരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, നീന്തല്‍ എന്നീ വിഭാഗങ്ങളില്‍ പുരുഷ, വനിതാ കായികതാരങ്ങള്‍ക്കും ഹാന്‍ഡ്‌ബോള്‍, വാട്ടര്‍പോളോ, ജൂഡോ, വെയ്റ്റ്‌ലിഫ്റ്റിംഗ്, റെസ്സലിംഗ്, പെഞ്ചാക്ക് സിലറ്റ് എന്നിവയില്‍ പുരുഷന്‍മാര്‍ക്ക് മാത്രവുമാണ് പരിശീലനം നല്‍കേണ്ടത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത കോച്ചിംഗ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.

Read Also : കാലവര്‍ഷം പിന്‍വാങ്ങുന്നു, 26ന് തുലാവര്‍ഷം ആരംഭിക്കും: വ്യാപക മഴയ്ക്ക് സാധ്യത

അപേക്ഷകള്‍ നവംബര്‍ 15ന് മുമ്പ് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (എച്ച്.ക്യു) ആന്‍കേരളാ പൊലീസ് സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍, സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസ്, ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം, പാളയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695 033 എന്ന വിലാസത്തിലും kpsportsoffice@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ലഭിക്കണം.

മറ്റു വിവരങ്ങള്‍ക്ക് 9745011977, 9497929471 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button