കൊച്ചി: 2018 ൽ മഹാപ്രളയം നേരിട്ട കേരളത്തിന് കൈതാങ്ങാവാൻ രാജ്യസഭാ രൂപീകരിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് 38 എംപിമാർ നൽകിയത് 21.76 കോടി രൂപയെന്ന് വിവരാവകാശ രേഖ. ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത ഫണ്ടിന്റെ തൽസ്ഥിതി അനുസരിച്ചുള്ള (2019 ഓഗസ്റ്റ് 30) വരെയുള്ള വിവരങ്ങളാണ് ലഭ്യമായത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ മന്ത്രാലയം (എംപിലാഡ്സ് വിഭാഗം) ഒക്ടോബർ 11ന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.
Also Read:കൂട്ടബലാത്സംഗത്തിന് ശേഷവും പ്രതികള്‍ പീഡിപ്പിച്ചു: ജാനകിക്കാട് കേസിൽ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്
സംസ്ഥാനത്തു നിന്നും എ. കെ. ആന്റണി, കെ. കെ. രാഗേഷ്, ബിനോയ് വിശ്വം, എളമരം കരീം, എം. പി. വീരേന്ദ്രകുമാർ, കെ സോമപ്രസാദും എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ നൽകി. മഹാരാഷ്ട്രയിൽ നിന്നും അംഗമായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, രാജസ്ഥാനെ പ്രതിനിധികരിക്കുന്ന മുൻ കേന്ദ്രമന്ത്രി കെ. ജെ. അൽഫോൻസും ഒരു കോടി രൂപ നൽകിയെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു.
2018 ആഗസ്റ്റ് 24 നാണ് എംപിമാരുടെ പ്രാദേശിക വികസന പദ്ധതി ഫണ്ടിൽ നിന്ന് കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാൻ അന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ മന്ത്രിയായിരുന്ന ഡി. വി. സദാനന്ദ ഗൗഡ അഭ്യര്‍ത്ഥിച്ചത്.
Post Your Comments