തിരുവനന്തപുരം: പെറ്റിയടിക്കുമ്പോൾ പറ്റിക്കാൻ ശ്രമിച്ചാൽ ഇനി പണിപാളുമെന്നാണ് കാട്ടാക്കട സ്വദേശി നന്ദകുമാറിന്റെ അനുഭവം നമ്മളെ പഠിപ്പിക്കുന്നത്. പോലീസുകാരെ കബളിപ്പിക്കാൻ വ്യാജ പേരും വിലാസവും നൽകുന്നവർക്കെതിരെ ഇനി ആള്‍മാറാട്ടത്തിന് ക്രിമിനല്‍ കേസെടുക്കും. മൂന്നുവര്‍ഷം വരെ തടവും പിഴയുമോ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ് ആൾമാറാട്ടത്തിന്റെ ശിക്ഷ.
സീറ്റ് ബെല്‍റ്റിടാതെ ചടയമംഗലത്ത് പിടിയിലായ യുവാവ് അയോദ്ധ്യയിലെ ദശരഥന്റെ മകന്‍ രാമന്‍ എന്ന വിലാസം നല്‍കുകയും പൊലീസ് അതേ വിലാസത്തില്‍ പെറ്റിയടിക്കുകയും ചെയ്തത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. കാറിന്റെ ഉടമ കാട്ടാക്കട സ്വദേശി നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐപിസി 419 (ആള്‍മാറാട്ടം), കേരള പൊലീസ് ആക്ടിലെ 121,മോട്ടോര്‍ വാഹന നിയമത്തിലെ 179 വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
അതേസമയം, ഇനി പെറ്റി അടിക്കുമ്പോൾ സൂക്ഷിച്ചും കണ്ടും യഥാർത്ഥ ഐഡന്റിറ്റി തന്നെ വെളിപ്പെടുത്തണമെന്ന് നന്ദകുമാറിന്റെ വീഡിയോ വൈറലാക്കിയ സാമൂഹ്യമാധ്യമങ്ങൾ തന്നെ പറയുന്നു.
Post Your Comments