KeralaLatest News

സകലമാന തെണ്ടിത്തരവും കാണിക്കും! എന്നിട്ട് ഉളുപ്പില്ലാതെ പാടും ‘മനുഷ്യനാവണം’: പുരോഗമന നവോത്ഥാനകേരളം വായിച്ചറിയാൻ, അഞ്ജു

സ്ത്രീസുരക്ഷയ്ക്കായി നവോത്ഥാന മതിലു പണിഞ്ഞ മുഖ്യ മേസൺ കമ്മി കുടുംബം അവിവാഹിതയായ മകൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ പുരോഗമനം തോട്ടിലെറിഞ്ഞ് ഗർഭച്ഛിദ്രം നടത്താൻ തെക്ക് വടക്കോടി.

തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകയുടെ കുഞ്ഞിനെ പ്രസവിച്ച ഉടൻ തന്നെ മാറ്റിയ മാതാപിതാക്കൾക്കെതിരെയും കുഞ്ഞിനെ ആർക്കോ ദത്ത് കൊടുത്ത ശിശുക്ഷേമ സമിതിക്കെതിരെയും രൂക്ഷ പരിഹാസവുമായി അഞ്ജു പാർവതി പ്രഭീഷ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അഞ്ജുവിന്റെ വിമർശനം.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

നാട്ടുകാരറിഞ്ഞ് കെട്ടിയ ഭാര്യയുള്ളപ്പോൾ തന്നെ വേറൊരു പെണ്ണുമായി അവിഹിതബന്ധം തുടങ്ങിയ ഡിഫിക്കാരൻ നേതാവ് ! പോടെടാ അന്ത BGM ‘മനുഷ്യനാകണം..’
നമ്മളിടങ്ങളിൽ ഗുൽമോഹർ പൂത്തപ്പോൾ വിവാഹിതനായ ഡിഫിക്കാരനെ പ്രണയിച്ച്‌ ഗർഭിണിയായ SFI ക്കാരി പെൺകുട്ടി !

സ്ത്രീസുരക്ഷയ്ക്കായി നവോത്ഥാന മതിലു പണിഞ്ഞ മുഖ്യ മേസൺ കമ്മി കുടുംബം അവിവാഹിതയായ മകൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ പുരോഗമനം തോട്ടിലെറിഞ്ഞ് ഗർഭച്ഛിദ്രം നടത്താൻ തെക്ക് വടക്കോടി. ! മികച്ച നവോത്ഥാനം !

പെറ്റ് മൂന്നാംദിവസം തള്ളയിൽ നിന്നും പറിച്ചെടുത്ത് ചോരക്കുഞ്ഞിനെയെടുത്ത് ശിശുക്ഷേമസമിതിക്ക് സംഭാവന നല്കിയ ഉദാരമനസ്കരായ ചെഗു മാതാപിതാക്കൾ അഥവാ കുഞ്ഞിന്റെ അപ്പൂപ്പനും അമ്മൂമ്മയും ! പോടെടാ അന്ത BGM ‘നെന്മയുള്ള ലോകമേ!’

പാർട്ടി കുടുംബത്തിലെ പാർട്ടി കന്യക പെറ്റതിനാൽ ആ ദിവ്യഗർഭശിശുവിനെ ഏറ്റുവാങ്ങി ആർക്കോ ദത്ത് നല്കിയ ശിശു ക്ഷേമസമിതി !
താൻ കാരണം ഗർഭിണിയായ പെണ്ണ് പെറ്റതും കുഞ്ഞിനെ ഉപേക്ഷിച്ചതും അറിഞ്ഞിട്ടും ഒന്നുമറിയാതെ പോലെ നടന്ന് സ്ത്രീ സുരക്ഷയ്ക്കായി പ്രസംഗിച്ച ഡിഫിക്കാരൻ !

യാതൊരു തെറ്റും ചെയ്യാത്ത ആദ്യഭാര്യയെ കളഞ്ഞ് കാമുകിയെ കെട്ടി പിന്നീട് ആറുമാസത്തിനു ശേഷം ഉപേക്ഷിച്ച കുട്ടിയെ തിരഞ്ഞിറങ്ങിയ മാതൃകാ സഖാവും സഖാത്തിയും ! നോ സ്ത്രീവിരുദ്ധത ! നോ മനസാക്ഷിക്കുത്ത് !
രാമനുപേക്ഷിച്ച രാമായണത്തിലെ സീതയ്ക്ക് വർഷാവർഷം നീതി തേടി നടക്കുന്നവരൊക്കെ ഇവിടെ തന്നെയുണ്ടല്ലോ ല്ലേ?
സകലമാന തെണ്ടിത്തരവും കാണിക്കും ! എന്നിട്ട് ഉളുപ്പില്ലാതെ പാടും മനുഷ്യനാവണം; മനുഷ്യനാവണം എന്ന് ! നന്നാവില്ലെന്നറിയാം; എന്നാലും..

shortlink

Related Articles

Post Your Comments

Related Articles


Back to top button