കാബൂൾ: താലിബാന്റെ അധിനിവേശത്തിനു പിന്നാലെ അഫ്‌ഗാനിസ്ഥാനിൽ ജനങ്ങളുടെ സാധാരണ ജീവിതം അവസാനിച്ചുവെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നത് അത്ര സുഖമുള്ള കാര്യങ്ങളല്ലെന്ന് റിപ്പോർട്ട്. അഫ്ഗാൻ സർക്കാർ തകർക്കുന്നതിന് മുന്നേ തന്നെ നിലനിൽപ്പ് പരിതാപകരമായിരുന്ന സിഖ് വിഭാഗത്തിന് ഇപ്പോൾ മതം മാറുക എന്ന ഓപ്‌ഷൻ മാത്രമാണ് മുന്നിലുള്ളതെന്നാണ് കാബൂളിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ട്.
Also Read:നയതന്ത്ര സ്വർണക്കടത്ത്: ശിവശങ്കറിന്റെ അറിവോടെ, സൂത്രധാരന്‍ പെരിന്തല്‍മണ്ണ സ്വദേശി റമീസ്
‘ഒന്നുങ്കിൽ ഇസ്ലാം മതം സ്വീകരിക്കുക അല്ലെങ്കിൽ രാജ്യത്ത് നിന്ന് തന്നെ ഓടിപ്പോകുക’ എന്ന അവസ്ഥയിലാണ് സിഖ് വിഭാഗമെന്ന് എക്കണോമിക്സ് ടൈമ്സ് റിപ്പോർട്ട് ചെയ്യുന്നു. ഒരുകാലത്ത് പതിനായിരങ്ങളുണ്ടായിരുന്ന ഈ സമുദായം, വ്യവസ്ഥാപിതമായ വിവേചനവും മതത്തിന്റെ ഉയർച്ചയും മൂലം ഉരുത്തിരിഞ്ഞ പ്രശ്നങ്ങളെ തുടർന്ന് കുടിയേറ്റവും മരണവും മൂലം ഇപ്പോൾ വലിയ എണ്ണ സംഖ്യയില്ലാതെ ചുരുങ്ങി. വലിയൊരു വിഭാഗം സിഖുകാർ കാബൂളിലും ചിലർ ഗസ്നി, നംഗർഹാർ പ്രവിശ്യകളിലും താമസിക്കുന്നു. അഫ്ഗാനിസ്ഥാനിലെ സിഖുകാർ പലപ്പോഴും പല ആക്രമണങ്ങൾക്കും ഇരയാകേണ്ടി വരാറുണ്ട്.
അഫ്ഗാനിസ്ഥാനിൽ നിരവധി സിഖ് വിരുദ്ധ ആക്രമണങ്ങൾ നടന്നു. കഴിഞ്ഞ വർഷം ജൂണിൽ ഒരു അഫ്ഗാൻ സിഖ് നേതാവിനെ ഭീകരർ തട്ടിക്കൊണ്ടുപോയി. കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റൊരു സിഖുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സിഖുകാർ നൂറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനിൽ ജീവിക്കുന്നുണ്ടെങ്കിലും 1990 -കൾക്ക് ശേഷം സിഖുകാർക്ക് മതിയായ പാർപ്പിടം നൽകാനോ അവർക്ക് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്താനോ സർക്കാർ തയ്യാറായില്ല.
Post Your Comments