KozhikodeLatest NewsKeralaNattuvarthaNews

കോഴിക്കോട് ഹാഷിഷ് ഓയിലുമായി യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

കോഴിക്കോട്: നാല് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ് ഓയിലുമായി യുവതിയും മൂന്ന് യുവാക്കളും പോലീസ് പിടിയിൽ. കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ് രാഹുല്‍ പി.ആര്‍ (24), മലപ്പുറം താനൂര്‍ കുന്നുംപുറത്ത് ബിജിലാസ്(24) എന്നിവരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. ഹരികൃഷ്ണയുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 ന് കോഴിക്കോട് മിംസ് ആശുപത്രിക്ക് കിഴക്ക് വശത്തുള്ള മലബാര്‍ ഹോട്ടലിന് പിറകില്‍ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് മൂന്ന് ചെറുപ്പക്കാരും ഒരു യുവതിയും രണ്ട് സ്‌കൂട്ടറുകള്‍ക്കടുത്ത് ഇരുട്ടത്ത് നില്‍ക്കുന്നത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നി ചോദ്യം ചെയ്ത് പരിശോധന നടത്തിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ഹാഷിഷ് ഓയിലും ഇവര്‍ വന്ന സ്‌കൂട്ടറുകളും മറ്റ് സാധനങ്ങളും പോലീസ് പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button