ThiruvananthapuramNattuvarthaLatest NewsKeralaNews

നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ: മരണം ഭർത്താവിന്റെ മാതാപിതാക്കളുടെ വിവാഹവാർഷിക ആഘോഷങ്ങൾക്കിടെ

ഒന്നരമാസം മുൻപായിരുന്നു ആദിത്യയുടെയും മിഥുന്റെയും വിവാഹം നടന്നത്

തിരുവനന്തപുരം: നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ( 24) വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ ഭർതൃഗൃഹത്തിലെ കിടപ്പ് മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസം മുൻപായിരുന്നു ആദിത്യയുടെയും മിഥുന്റെയും വിവാഹം നടന്നത്.

മിഥുന്റെ മാതാപിതാക്കളുടെ വിവാഹവാർഷികമായിരുന്ന ഇന്ന് ആഘോഷങ്ങൾക്കിടെയാണ് സംഭവം നടന്നത്. വിവാഹവാർഷികത്തിക്കാനായി കേക്ക് ഉൾപ്പെടെ വാങ്ങിയത് ആദിത്യയായിരുന്നു. കേക്ക് മുറിക്കുന്നതിന് മുമ്പ് മുറിയിലേക്ക് പോയ ആദിത്യയെ കാണാതായതോടെ മിഥുന്റെ മാതാപിതാക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.

വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വിറ്റ് പണം കൈക്കലാക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

സ്ഥലത്ത് എത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. ആദിത്യയുടെ മൊബൈൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്നും ഭർത്താവ് മിഥുന്റെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button