Latest NewsNewsIndia

50 പൈസക്ക് ടീ ഷര്‍ട്ടുമായി കടയുടമ : തിക്കും തിരക്കും കൂടിയതോടെ കട അടപ്പിച്ച്‌ പൊലീസ്

ഹക്കീം മുഹമ്മദ് എന്നയാളാണ് തന്റെ പുതിയ കട വ്യാഴാഴ്ച തുറന്നത്

തിരുച്ചി: ഉദ്ഘാടന ദിവസം മികച്ച കച്ചവടം ലക്‌ഷ്യമിട്ടു വമ്പൻ ഓഫറുമായി ഒരു കടയുടമ. ഉപഭോക്താക്കൾക്ക് ഉത്ഘടന ദിവസം 50 പൈസക്ക് ടീ ഷര്‍ട്ടു നൽകിയതോടെ തുണിക്കടയില്‍ അമിത തിരക്ക്. ജനത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പൊലീസെത്തി കട അടപ്പിച്ചു. തമിഴ്‌നാട് തിരുച്ചിയിലാണ് സംഭവം.

ഹക്കീം മുഹമ്മദ് എന്നയാളാണ് തന്റെ പുതിയ കട വ്യാഴാഴ്ച തുറന്നത്. 50 പൈസയുമായി എത്തുന്നവര്‍ക്ക് ടീ ഷര്‍ട്ട് നല്‍കുമെന്നായിരുന്നു കടയുടമയുടെ ഓഫര്‍. കേട്ടവര്‍ കേട്ടവര്‍ കടയിലേക്ക് ഇരച്ചെത്തിയതോടെ റോഡ് ബ്ലോക്ക് ആയി. തുടര്‍ന്ന് തിരക്ക് അനിയന്ത്രിതമായതോടെ പൊലീസ് ഇടപെട്ട് കട അടപ്പിച്ചു.

read also: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത് സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ച്, ഗ്രൂപ്പുകളേയും പരിഗണിച്ചു: കെ സുധാകരന്‍

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കടയടപ്പിച്ചത്. മണപ്പാറായി ബസ് സ്റ്റാന്‍ഡില്‍ പരസ്യ ബോര്‍ഡ് സ്ഥാപിച്ചതിന് പുറമെ, വാട്സ് ആപ് ഗ്രൂപ്പുകളിലും ഈ ഓഫർ വിവരങ്ങൾ പ്രചരിപ്പിച്ചതോടെയാണ് തിരക്ക് വർദ്ധിച്ചത്. തുടർന്നാണ് പോലീസ് എത്തി കട അടപ്പിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button