KeralaLatest NewsNewsIndia

മോദിയെ പുകഴ്ത്തി ശശി തരൂര്‍: ലക്ഷക്കണക്കിന് കുടുംബങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് നേതാവ്

രണ്ടാം കൊവിഡ് തരംഗത്തിലെ ദയനീയപരാജയം മറികടക്കാന്‍ ഇത് മൂലം സര്‍ക്കാരിന് കഴിഞ്ഞെന്നും തരൂര്‍

ഡൽഹി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം നൂറ് കോടി പിന്നിട്ടിരിക്കുകയാണ്. ഈ ചരിത്ര നിമിഷത്തിൽ മോദി സര്‍ക്കാരിനെ പുകഴ്ത്തി കോൺഗ്രസ് എം പി ശശി തരൂര്‍. എന്നാൽ എംപിയെ തള്ളി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്ത് എത്തിയിരിക്കുകയാണ്.

നരേന്ദ്രമോഡി സര്‍ക്കാരിന് ഇത്തരമൊരു ക്രെഡിറ്റ് നല്‍കുന്നത് കൊവിഡിനെ നേരിടുന്നതിലെ കെടുകാര്യസ്ഥതയെ തുടര്‍ന്ന് ദുരിതത്തിലായ ലക്ഷക്കണക്കിന് കുടുംബങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പവന്‍ ഖേര അഭിപ്രായപ്പെട്ടു.

read also: ഷാരൂഖ് ഖാന്റെ മന്നത്തില്‍ നടന്നത് റെയ്ഡ് അല്ല : സത്യാവസ്ഥ വെളിപ്പെടുത്തി സമീര്‍ വാങ്കഡേ

കൊവിഡ് വാക്‌സിന്‍ വിതരണം നൂറ് കോടി പിന്നിട്ടു. ഇതിന്റെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാരിന് നല്‍കുന്നുയെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. രണ്ടാം കൊവിഡ് തരംഗത്തിലെ ദയനീയപരാജയം മറികടക്കാന്‍ ഇത് മൂലം സര്‍ക്കാരിന് കഴിഞ്ഞെന്നും തരൂര്‍ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പവന്‍ ഖേരയുടെ വിമര്‍ശനം.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ യജ്ഞം ആരംഭിച്ച്‌ 9 മാസം പിന്നിടുമ്പോഴാണ് നൂറ് കോടിയിലധികം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button