തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയെ ആണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ അൻപതിലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്യാൻ സാധ്യത. വീട്ടമ്മയുടെ നഗ്നദൃശ്യം പ്രചരിപ്പിച്ച അൻപത് ഫേസ്‌ബുക്ക് അക്കൗണ്ട് ഉടമകളെ പിടികൂടാനാണ് സാധ്യത. ഹണി ട്രാപ്പ് വഴി കുരുക്കിയ യുവാക്കളുടെ അക്കൗണ്ടിൽ നിന്നാണ് വീട്ടമ്മയുടെ നഗ്ന ചിത്രം സൗമ്യ പ്രചരിപ്പിച്ചത്.
യുവാക്കളുടെ ഫേസ്ബുക്ക്, വാട്സ് ആപ്പ് അക്കൗണ്ടുകൾ വഴിയാണ് സൗമ്യ നഗ്നചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. നൂറിലധികം ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി ഒരു യുവതിയുടെ നഗ്നചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ, യുവതിയുടെ വീട്ടുകാർ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ പോലീസ് ഈ ഫേസ്‌ബുക്ക് അക്കൗണ്ട് ഉടമകളെ കണ്ടെത്തി. ഇവരിൽ നിന്നാണ് സൗമ്യയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.
മുൻ സുഹൃത്തിന്‍റെ ദാമ്പത്യ ജീവിതം തകർക്കാനാണ് സൗമ്യ ഹണിട്രാപ്പ് കെണിയൊരുക്കിയത്. സുഹൃത്തിന്‍റെ ഭാര്യയുടെ മോർഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കി. ഇത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നതിനായി അൻപതോളം യുവാക്കളുമായി ബന്ധം സ്ഥാപിച്ച് അവരെ വീഡിയോ കോൾ ചെയ്ത് നഗ്ന ദൃശ്യങ്ങൾ കാണിച്ച് അവരുമായി അടുക്കും. ശേഷം ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പരുമടക്കം വാങ്ങും. അവരറിയാതെ ഇവരുടെ മൊബൈൽ നമ്പറും പേരും ഉപയോഗിച്ച് പുതിയ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് ഇതുവഴി നഗ്നചിത്രം പ്രദർശിപ്പിക്കും.
അന്വേഷണം ഉണ്ടായാലും യുവാക്കളിലേക്ക് മാത്രം എത്തുമെന്നായിരുന്നു കമ്പ്യൂട്ടർ വിദഗ്ദകൂടിയായ സൗമ്യ കണക്കൂട്ടിയത്. സൗമ്യക്ക് വ്യാജ അക്കൗണ്ടുകളുണ്ടാക്കൻ സഹായിച്ച ഇടുക്കി സ്വദേശി നെബിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നുമാണ് സൗമ്യയെ കുറിച്ചുള്ള കൃത്യമായ വിവരം പൊലീസിന് ലഭിക്കുന്നത്.
Post Your Comments