
ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. ആകാശം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽ മഞ്ഞ് ഉണ്ടാകുമെന്നാണ് അറിയിപ്പ്. ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പുണ്ട്. നാഷണൽ സെന്റർ ഓഫ് മെട്രോളജിയാണ് ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ച്ച രാത്രിയും വ്യാഴാഴ്ച്ച രാവിലെയും ഹ്യുമിഡിറ്റിയുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ചില സമയങ്ങളിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. അറേബ്യൻ ഉൾക്കടൽ പ്രക്ഷുബ്ദമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെട്രോളജി വ്യക്തമാക്കി.
Post Your Comments