ഒട്ടാവ: പാറയില്‍ നിന്ന് കാൽ തെന്നി വെള്ളച്ചാട്ടത്തിന് സമീപത്തേയ്ക്ക് വീണ രണ്ട് സഞ്ചാരികളെ സാഹസികമായി രക്ഷപ്പെടുത്തി സിഖുകാര്‍. ഈ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തലപ്പാവ് അഴിച്ച് കയര്‍ പോലെ കെട്ടി താഴേക്ക് ഇട്ടുകൊടുത്താണ് സഞ്ചാരികളെ ഇവർ മുകളിലേയ്ക്ക് കയറ്റുന്നത്.
ബ്രിട്ടീഷ് കൊളംബിയയിലെ ഗോള്‍ഡന്‍ ഇയേഴ്‌സ് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കിലാണ് സംഭവം.മലക്കയറ്റിന് എത്തിയ കുല്‍ജിന്ദര്‍ കിന്ദയും സുഹൃത്തുക്കളുമാണ് രണ്ടു സഞ്ചാരികള്‍ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങി കിടക്കുന്നത് കണ്ടത്. ഇവിടെ നിന്ന് മുകളിലേക്ക് കയറാന്‍ കഴിയാതെ ബുദ്ധിമുട്ടിയ ഇവരെ സിഖുകാരുടെ സംഘം രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
Post Your Comments