ന്യൂഡല്‍ഹി : നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാകിസ്ഥാനെതിരെ ശബ്ദമുയര്‍ത്തി സിഖ് വംശജര്‍. പാകിസ്ഥാനില്‍ സിഖ് പുരോഹിതന്റെ മകളെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിഖ് മതവിശ്വാസികള്‍ പ്രതിഷേധവുമായി തെരുവിലേയ്ക്കിറങ്ങിയത്. ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്റെ ഓഫീസിനു മുന്നില്‍ കരിങ്കൊടി കാണിച്ചും കോലം കത്തിച്ചുമായിരുന്നു ഇവര്‍ പ്രതിഷേധിച്ചത്.
Read Also :ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് പാക് മന്ത്രി
പാകിസ്ഥാനില്‍ താമസിയ്ക്കുന്ന സിഖ് മതക്കാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ ഹൈക്കമ്മീഷന് മുന്നില്‍ നിവേദനം സമര്‍പ്പിക്കാനെത്തിയ സിഖ് മതവിശ്വാസികളെ തടഞ്ഞതോടെയാണ് ഇവര്‍ ഓഫീസ് പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്
Post Your Comments