Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
UAELatest NewsNewsInternationalGulf

ഇന്ത്യ, അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി ശൈഖ് അബ്ദുള്ള

ദുബായ്: ഇന്ത്യ, അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ. ഓൺലൈനിലൂടെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ഇസ്രായേൽ വിദേശകാര്യ മന്ത്രി യെയർ ലാപിഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ എന്നിവരുമായി ശൈഖ് അബ്ദുള്ള കൂടിക്കാഴ്ച്ച നടത്തിയത്.

Read Also: കണ്ണേ കരളേ വി എസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ: വി എസ് അച്യുതാനന്ദന് ജന്മദിനാശംസകളുമായി സോഷ്യൽ മീഡിയ

നാല് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. പൊതുവായ മറ്റ് പ്രശ്‌നങ്ങളെ കുറിച്ചും നേതാക്കൾ സംസാരിച്ചു. യുഎഇ, യുഎസ്, ഇന്ത്യ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ചർച്ചയിൽ ശൈഖ് അബ്ദുള്ള ഉയർത്തിക്കാട്ടി. നാല് രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക സഹകരണത്തിനുള്ള വാഗ്ദാന സാധ്യതകൾ പര്യവേക്ഷണം ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: കോടതി വധശിക്ഷയ്ക്ക് വിധിച്ച സ്ത്രീയ്ക്ക് വേണ്ടി ശബ്ദമുയർത്തി മനുഷ്യാവകാശപ്രവർത്തകർ: 9 മക്കൾ അനാഥരാകുമെന്ന് വാദം

കോവിഡ് പകർച്ചവ്യാധിയും അതിന്റെ വെല്ലുവിളികളും അന്താരാഷ്ട്ര സഹകരണം വികസിപ്പിക്കുന്നതിന്റെയും ആഗോള സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സമൂഹത്തിൽ സുസ്ഥിരമായ വികസനം കൈവരിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യവും യോഗത്തിൽ ചർച്ചാ വിഷയമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button