ErnakulamLatest NewsKerala

നാല് വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന വൈദികന്‍ അറസ്റ്റില്‍

32 കാരനായ സിബി മരട് സെന്‍റ് മേരീസ് മഗ്ദലിൻ പള്ളിയിലെ സഹവികാരിയായിരുന്നു.

എറണാകുളം: നാലുവയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച വൈദികൻ പിടിയിൽ. വരാപ്പുഴ തുണ്ടത്തുംകടവ് സ്വദേശി സിബി വർഗീസിനെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 32 കാരനായ സിബി മരട് സെന്‍റ് മേരീസ് മഗ്ദലിൻ പള്ളിയിലെ സഹവികാരിയായിരുന്നു.

സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇയാൾ താമസിച്ചു വരികയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി രാജീവിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button