![](/wp-content/uploads/2021/10/kannur.jpg)
കണ്ണൂര്‍: തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയില്‍ പ്രകാശന്റെ മകളും വടകര സ്വദേശിയായ വിജേഷിന്റെ ഭാര്യയുമായ അനഘ (24) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മേലൂരിലെ വീട്ടില്‍വെച്ചാണ് അനഘ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയാണ് യുവതി മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് ധര്‍മ്മടം പൊലീസ് കേസെടുത്തു. മൂന്ന് വര്‍ഷം മുമ്പായിരുന്നു വിജേഷിന്റെയും അനഘയുടെയും വിവാഹം നടന്നത്. ഇവര്‍ക്ക് രണ്ട് വയസുള്ള മകനുണ്ട്. ഗോവയില്‍ ബേക്കറി ഉടമയാണ് വിജേഷ്.
Post Your Comments