Latest NewsKeralaNewsCrime

ഭര്‍ത്താവിന്റെ അവസ്ഥ കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ല: കിടപ്പ് രോഗിയായ വൃദ്ധനെ ഭാര്യ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം : തിരുവനന്തപുരത്ത് കിടപ്പ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി. നെയ്യാറ്റിന്‍കര മണവാരി സ്വദേശി ഗോപി(72)യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയെയായിരുന്നു സംഭവം നടന്നത്. കൃത്യം ചെയ്‌ത ഭാര്യ സുമതിയെ അടുത്തുള‌ള കുളക്കരയിൽ അബോധാവസ്ഥയിൽ കണ്ടെത്തി.

ഇവരുടെ വീട് പുതുക്കിപണിയുന്നതിനാൽ സമീപത്ത് നിർമ്മിച്ച ചെറിയ ഒരു വീട്ടിലായിരുന്നു ഗോപിയും സുമതിയും താമസിച്ചിരുന്നത്. തൊട്ടടുത്ത് താമസിക്കുന്ന മകൻ രാവിലെ വന്ന് നോക്കിയപ്പോഴാണ് ഗോപിയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സുമതിയെ കുളക്കരയിൽ കണ്ടെത്തിയത്.

Read Also  :  മോൻസൻ അറസ്റ്റിലാകുന്നതിനു മുൻപും പീഡിപ്പിച്ചു, മോന്‍സന്റെ ജീവനക്കാരും ഉപദ്രവിച്ചിരുന്നു:പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴി

15 വർഷമായി പക്ഷാഘാതം പിടിപെട്ട് ബുദ്ധിമുട്ടുന്ന ഗോപിയുടെ വിഷമം കാണാൻ സാധിക്കാത്തത്  കൊണ്ടാണ് താൻ കൊലപ്പെടുത്തിയതെന്ന് സുമതി നെയ്യാറ്റിൻകര പൊലീസിനോട് പറഞ്ഞു. ചികിത്സയിൽ കഴിയുന്ന സുമതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button