ദുബായ്: ദേശീയ ബ്രാൻഡിൽ 11 -ാം സ്ഥാനം നേടി യുഎഇ. യുഎസ്, യുകെ ജപ്പാൻ, ഫ്രാൻസ്, എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് യുഎഇ ഈ നേട്ടം സ്വന്തമാക്കിയത്. കോവിഡ് വ്യാപനം ഫലപ്രദമായി കൈകാര്യം ചെയ്തതും ശാസ്ത്രമേഖലയിലും വിദ്യാഭ്യാസ മേഖലയിലും കൈവരിച്ച പുരോഗതികളുമാണ് യുഎഇയെ ഇത്തരമൊരു നേട്ടത്തിലേക്കെത്തിച്ചത്.
കഴിഞ്ഞ വർഷത്തേതിൽ നിന്നും മൂന്ന് സ്ഥാനങ്ങൾ ഉയരാൻ യുഎഇയ്ക്ക് കഴിഞ്ഞു. 100 ൽ 79.1 പോയിന്റാണ് യുഎഇ സ്വന്തമാക്കിയത്. 2.5 പോയിന്റ് ഉയർച്ചയാണ് കഴിഞ്ഞ വർഷത്തേതിൽ നിന്നും യുഎഇയ്ക്ക് ഉണ്ടായത്.
പ്രതിദിന കോവിഡ് കേസുകൾ ഞായറാഴ്ച്ച 100 ൽ താഴെ എത്തിയതോടെ കോവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ വിജയിച്ച ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നായി യുഎഇ മാറി. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും ശക്തമായ ബ്രാൻഡായി യുഎഇ തുടരുകയാണ്.
Post Your Comments