Latest NewsKeralaNattuvarthaNewsIndia

പ്രളയത്തിൽ ദുരിതമനുഭവിയ്ക്കുന്ന കേരളത്തിന്‌ ഒരുകോടി രൂപ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: പ്രളയത്തിൽ ദുരിതമനുഭവിയ്ക്കുന്ന കേരളത്തിന്‌ ഒരുകോടി രൂപ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി. ഡി എം കെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കുമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചത്.

Also Read:തുർക്കി മെഡിറ്ററേനിയൻ തീരത്ത് ശക്തമായ ഭൂചലനം

‘കനത്ത പേമാരിയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ് നാം. നമുക്ക് ഈ മാനവികതയെ ഉള്‍ക്കൊണ്ട് അവരെ സഹായിക്കാം’, എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് സ്റ്റാലിൻ ഒരു കോടി രൂപ നല്‍കുമെന്ന്
പ്രഖ്യാപിച്ചത്.

അതേസമയം, കേരളത്തിൽ ബുധനാഴ്ചയോട് കൂടി വീണ്ടും കാലവർഷം ശക്തമാകുമെന്നാണ് കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. അതിനു മുന്നോടിയായി ഇടുക്കി ഡാം ഉൾപ്പെടെ തുറക്കയും അതീവ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button