KannurKeralaNattuvarthaLatest NewsNewsCrime

സുനീഷ ആത്മഹത്യ ചെയ്ത സംഭവം: പ്രതികളെ ജാമ്യത്തില്‍ വിട്ടത് നീതി നിഷേധമെന്ന് യുവതിയുടെ കുടുംബം

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങുമെന്ന് സുനിഷയുടെ കുടുംബം

കണ്ണൂര്‍: പയ്യന്നൂരില്‍ സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ ജാമ്യത്തില്‍ വിട്ടത് നീതി നിഷേധമെന്ന് യുവതിയുടെ കുടുംബം. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും നീതി കിട്ടിയില്ലെന്നും കുടുംബം പറയുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങുമെന്ന് സുനിഷയുടെ കുടുംബം പറഞ്ഞു.

Read Also : ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടുപോയി

ഒന്നരവര്‍ഷം മുമ്പായിരുന്നു പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയും വിജീഷും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നതിനാല്‍ ഇരുവീട്ടുകാരും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് കഴിഞ്ഞ മാസം 29ന് സുനിഷ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്തത്.

ഭര്‍ത്താവിന്റെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഭര്‍ത്താവ് വിജീഷിനെയും അയാളുടെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button