അങ്കാറ: തുർക്കി മെഡിറ്ററേനിയൻ തീരത്ത് ശക്തമായ ഭൂചലനം. തുർക്കി ദുരന്ത നിവാരണ സേനയാണ് ഇക്കാര്യം അറിയിച്ചത്. റിക്ടർ സ്‌കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
അന്റാലിയ പ്രവിശ്യയിലെ റിസോർട്ട് പട്ടണമായ കാസിൽ നിന്ന് ഏകദേശം 155 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. രാവിലെ 8:32 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് തുർക്കി ദുരന്ത നിവാരണ സേന അറിയിക്കുന്നത്. അതേസമയം വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നാശനഷ്ടങ്ങൾ ഉണ്ടായെന്ന തരത്തിലുള്ള വിവരങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കാസ് ജില്ലാ ഗവർണർ സബാൻ അർദ യാസിസി പറഞ്ഞു.
തുർക്കിയിൽ തുടർച്ചയായി ഭൂചലനങ്ങൾ അനുഭവപ്പെടാറുണ്ട്. 1999 ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 17,000 പേരാണ് മരിച്ചത്.
Post Your Comments