ഷാർജ: ഷാർജയിലെ വിവിധ സ്ഥലങ്ങളിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. നബിദിനത്തോടനുബന്ധിച്ചാണ് തീരുമാനം. ഒക്ടോബർ 21 വ്യാഴാഴ്ച്ചയാണ് പാർക്കിംഗ് സൗജന്യമായി നൽകുന്നത്. ഷാർജ മുൻസിപ്പാലിറ്റിയുടേതാണ് തീരുമാനം.
വാഹനമോടിക്കുന്നവർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പാർക്കിംഗ് സ്ഥലങ്ങളിൽ അതോറിറ്റി പരിശോധന നടത്തുമെന്ന് ഷാർജ മുനിസിപ്പാലിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. അൽ ഹിസ്ൻ സ്ട്രീറ്റ് (ബാങ്ക് കോംപ്ലക്സ്), അൽ ഷുവൈഹീൻ, അൽ ഷോയൂഖ് കോർണിഷ് സ്ട്രീറ്റ്, ഖെയ്സ് ഇബ്നു അബി സാസ സ്ട്രീറ്റ്, അൽ എന്നിവ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യ പാർക്കിംഗ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്താമെന്ന് അതോറിറ്റി വ്യക്തമാക്കി.
Post Your Comments