
കൊച്ചി: വ്യാജ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കൽ അറസ്റ്റിലാകുന്നതിനു രണ്ടു ദിവസം മുമ്പും ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി. മോൻസനെതിരായ പോക്‌സോ കേസിൽ പരാതി നൽകിയ പെൺകുട്ടി പോലീസിനു നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. 17 വയസ്സു മുതൽ കുട്ടിയെ ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നെന്നാണ് പരാതി. മോന്‍സന്റെ ജീവനക്കാരും ഉപദ്രവിച്ചിരുന്നതായി പെൺകുട്ടി മൊഴിയിൽ പറയുന്നു.
നേരത്തെ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും ചില പോലീസുകാർ നിരുൽസാഹപ്പെടുത്തിയെന്നും വധഭീഷണി ഉണ്ടായിരുന്നതിനാലാണ് ഇതുവരെ പോലീസിൽ പരാതി നൽകാതിരുന്നതെന്നും പെൺകുട്ടിയുടെ മാതാവ് വ്യക്തമാക്കി. പിന്നീട് മോൻസനെതിരെ പരാതി നൽകിയ ചിലരുടെ നിർദേശമനുസരിച്ച് മുഖ്യമന്ത്രിക്കു പരാതി നൽകുകയായിരുന്നു. മുഖ്യമന്ത്രി സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ക്രെയിൻ ഉപയോഗിച്ച് പൊക്കിയിട്ടും വാൽ നിലത്ത് തന്നെ: വൈറലായി കൂറ്റൻ പെരുമ്പാമ്പിന്റെ വീഡിയോ
മോൻസന്റെ സൗന്ദര്യവർധക ചികിത്സാ കേന്ദ്രത്തിലെ ജോലിക്കാരിയായിരുന്നു പെൺകുട്ടിയുടെ മാതാവ്. 17 വയസ്സു മുതല്‍ അമ്മയ്ക്കൊപ്പം മോന്‍സന്റെ ചികില്‍സാ കേന്ദ്രത്തില്‍ സഹായത്തിനു പോയിരുന്നതായും ആദ്യമെല്ലാം മാന്യമായി പെരുമാറിയിരുന്ന മോൻസൻ ചികില്‍സയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയായിരുന്നു എന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.
ഇതിന് പിന്നാലെ തന്നെ പീഡിപ്പിക്കുകയും ഗർഭിണിയായപ്പോൾ, പരാതിപ്പെടരുതെന്നും പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകുകയും ചെയ്തു. പിന്നീട് കലൂരുള്ള ചികിത്സാ കേന്ദ്രത്തിലേക്ക് ഒരാളെ വരുത്തി ഗർഭച്ഛിദ്രം നടത്തുകയായിരുന്നു. ഉന്നത പഠനത്തിന് സാമ്പത്തിക സഹായം നൽകുമെന്ന് പറഞ്ഞിരുന്നു. 2019 മുതല്‍ പലവട്ടം പീഡിപ്പിച്ചു. പരാതി നൽകാനൊരുങ്ങിയപ്പോൾ മോന്‍സന്റെ ഗുണ്ടകള്‍ വീട്ടിലെത്തി തന്നെയും അമ്മയെയും ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.
Post Your Comments