KeralaLatest NewsNewsBusiness

ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ പണം ഇനി തിരികെ ലഭിക്കും: വിശദാംശങ്ങൾ അറിയാം

ബാങ്കിലാണ് ഇത് സംബന്ധിച്ച പരാതികൾ സമർപ്പിക്കേണ്ടത്

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലയളവില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ അനേകം പേര്‍ക്കാണ് പണം നഷ്ടമായത്. ഔദ്യോ​ഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 2.7 കോടിയിലധികം പേർക്കാണ് തട്ടിപ്പിലൂടെ പണം നഷ്ടമായിരിക്കുന്നത്. മിക്കവരും പൊലീസിൽ പരാതി നൽകിയ ശേഷം കുറച്ചുനാൾ കേസിന് പിന്നാലെ സഞ്ചരിക്കും. നഷ്ടമായ പണം തിരികെ ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടാൽ പിന്നീട് കേസുമായി മുന്നോട്ടുപോകാനുള്ള ശ്രദ്ധ കാണിക്കില്ല.

എന്നാൽ, മിക്കവർക്കും ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ പണം തിരികെ ലഭിക്കാൻ മാർഗമുണ്ടെന്നതിനെക്കുറിച്ച് അറിയില്ലെന്നതാണ് വാസ്തവം. ഉപഭോക്താക്കൾക്ക് പരിരക്ഷ നൽകുന്ന ഇൻഷൂറൻസ് പോളിസികൾ മിക്ക ബാങ്കുകളിലുമുണ്ട്.

Read Also : ടി20 ലോകകപ്പ് സന്നാഹ മത്സരം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

ഉപഭോക്താവ് തട്ടിപ്പിനിരയായി എന്ന് ബോധ്യമായാൽ ഇൻ‌ഷൂറൻസ് കമ്പനികൾ വഴി ഉപഭോക്താവിന് പത്ത് ദിവസത്തിനകം പണം തിരികെ ലഭിക്കുകയും ചെയ്യും. ബാങ്കിലാണ് ഇത് സംബന്ധിച്ച പരാതികൾ സമർപ്പിക്കേണ്ടത്.  പണം തട്ടിപ്പിലൂടെ നഷ്ടമായ വിവരം മൂന്ന് ദിവസത്തിനകം ബാങ്കിനെ അറിയിക്കണം. ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ച്ച സംഭവച്ചാൽ നഷ്ടപ്പെട്ട പണം പൂർണമായും തിരികെ ലഭിക്കണമെന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button