സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഹരീഷ് പേരടി. നാടകക്കാരോട് സൂപ്പർ താരങ്ങൾക്ക് ഉള്ള പുച്ഛം ഇനി വേണ്ടെന്നു സോഷ്യൽ മീഡിയ പോസ്റ്റിൽ അദീഹം പറയുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇത്തരം ഒരു നിരീക്ഷണം പങ്കുവയ്ക്കുന്നത്. ലയാള സിനിമയിലെ സൂപ്പർ സ്റ്റാറായി വർഷങ്ങളോളം വിലസിയ നടൻ ദിലീപിന് ഒരു സംസ്ഥാന അവാർഡ് കിട്ടുന്നത് നാടകക്കാരന്റെ ചിത്രത്തിലൂടെ ആണെന്നും .34 വർഷം സിനിമയിൽ നിറഞ്ഞാടിയ നടൻ സുധീഷിനു ഇത്തവണ പുരസ്കാരം കിട്ടിയതിനു പിന്നിലും ഒരു നാടകക്കാരൻ ഉണ്ടെന്നും ഹരീഷ് പേരടി പറയുന്നു.
താരത്തിന്റെ കുറിപ്പ് പൂർണ്ണ രൂപം
G.S.Anil…ദിലിപ് മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായി വർഷങ്ങളോളം വിലസിയിട്ടും ഒരു സംസ്ഥാന അവാർഡ് കിട്ടാൻ കോഴിക്കോടിന്റെ നാടകക്കാരൻ അനിലിന്റെ വെളളരി പ്രാവിന്റെ ചങ്ങാതി വേണ്ടി വന്നു…34 വർഷം സിനിമയിൽ നിറഞ്ഞാടിയിട്ടും സുധീഷിനെ ഒരു സംസ്ഥാന പുരസ്ക്കാരം തിരഞ്ഞ് വന്നത് നിരവധി അക്കാദമി പുരസ്ക്കാരങ്ങൾ നേടിയ A.ശാന്തകുമാർ എന്ന മലയാള നാടകലോകത്തെ എക്കാലത്തെയും പ്രതിഭയുടെ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന രചനയിൽ…അതുകൊണ്ട് പ്രിയപ്പെട്ട സിനിമാതാരങ്ങളെ ഇനിയെങ്കിലും നാടകക്കാരൻ നിങ്ങളോട് കഥ പറയാൻ വരുമ്പോൾ നാടകത്തോടുള്ള നിങ്ങൾക്ക് പകർന്ന് കിട്ടിയ അടിസ്ഥാന വികാരമായ പുച്ഛം ഒഴിവാക്കി അവരെയൊന്ന് ബഹുമാനത്തോടെ പരിഗണിച്ചാൽ നിങ്ങൾക്ക് തന്നെ നല്ലത്…കൊറിയൻ സിനിമകൾ വീണ്ടും പുഴുങ്ങുന്നതല്ല നാടകക്കാരന്റെ രചനാരീതി..മറിച്ച് അത് നിങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ ജീവിതത്തോടുള്ള പോരാട്ടമായിരിക്കും…നാടകസലാം…?????❤️❤️❤️❤️
https://www.facebook.com/hareesh.peradi.98/posts/1081522872388061
Post Your Comments