Latest NewsIndiaNews

ഭര്‍ത്താവുമായി പിണങ്ങിയിറങ്ങിയ യുവതിയെ ഒരാഴ്ച മുറിയില്‍ പൂട്ടിയിട്ടു ബലാത്സംഗം ചെയ്തു: അഞ്ചു പേര്‍ അറസ്റ്റില്‍

പറ്റ്‌ന: ഭര്‍ത്താവുമായി പിണങ്ങിയിറങ്ങിയ യുവതിയെ ഒരാഴ്ച മുറിയില്‍ പൂട്ടിയിട്ടു ബലാത്സംഗം ചെയ്ത കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. ബിഹാര്‍ തലസ്ഥാനമായ പറ്റ്‌നയിൽ ഈ മാസം പത്തിനാണ് സംഭവം നടന്നത്. ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍നിന്ന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്കു പോവാനായി യുവതി പറ്റ്‌ന ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു.

തീവണ്ടിയുടെ സമയം ചോദിക്കുന്നതിനായി തൊട്ടടുത്ത ഹോട്ടലിലേക്ക് കയറിയ യുവതിയെ ട്രെയിന്‍ രാത്രിയേ ഉള്ളുവെന്നും അതുവരെ വിശ്രമിക്കാമെന്നും പറഞ്ഞ് ഹോട്ടല്‍ ഉടമയും സുഹൃത്തും ചേര്‍ന്ന് സമീപത്തുള്ള കെട്ടിടത്തില്‍ എത്തിക്കുകയായിരുന്നു.

ആൾമാറാട്ടം നടത്തി ഡിഗ്രി പരീക്ഷ ജയിച്ചു, വി ശിവന്‍കുട്ടിയോളം തലയെടുപ്പുള്ള നേതാവ്: ജയചന്ദ്രൻ ചില്ലറക്കാരനല്ല

ഹോട്ടല്‍ ഉടമ ഗോപാല്‍, സുഹൃത്ത് അമിത്, അജിത് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ മുറിയില്‍ എത്തിച്ചത്. പിന്നീട് രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ കൂടി ഇവരോടൊപ്പം കൂടി. തുടർന്ന് രാത്രിയിൽ ഇവര്‍ സംഘമായി എത്തി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ മാസം പതിനേഴു വരെ ഇവര്‍ യുവതിയെ മുറിയില്‍ പൂട്ടിയിട്ട് ലൈംഗിക അതിക്രമം തുടക്കുകയായിരുന്നു.

അതേസമയം, യുവതി കൊല്‍ക്കത്തയില്‍ എത്തിയില്ലെന്ന് അറിഞ്ഞ ഭര്‍ത്താവ് പോലീസിനെ സമീപിച്ചു. തുടർന്ന് യുവതിയുടെ മൊബൈല്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പറ്റ്‌നയില്‍ തന്നെയുണ്ടെന്നു വ്യക്തമാക്കുകയായിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തി. യുവതിയുടെ മുറിക്കു മുന്നില്‍ കാവല്‍ ഉണ്ടായിരുന്ന ആളെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ള പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button