AlappuzhaKeralaNattuvarthaLatest NewsNews

കേന്ദ്രം കനിയണം: മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടി രൂപയുടെ നാശനഷ്ടം, കേന്ദ്രത്തോട് സഹായം തേടുമെന്ന് മന്ത്രി പി പ്രസാദ്

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​യി​ൽ 200 കോ​ടി രൂ​പ​യു​ടെ കൃ​ഷി​ന​ഷ്ട​മു​ണ്ടാ​യെ​ന്ന് കൃ​ഷി ​മ​ന്ത്രി പി ​പ്രസാ​ദ്. പ്രാ​ഥ​മി​ക ക​ണ​ക്കാ​ണി​തെന്നും വി​ശ​ദ​മാ​യ ക​ണ​ക്ക് വി​ല​യി​രു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും മന്ത്രി വ്യക്തമാക്കി.

കു​ട്ട​നാ​ട്ടി​ൽ മാ​ത്രം 18 കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യിട്ടുള്ളതെന്നും കേന്ദ്രത്തോട് സഹായം തേടുമെന്നും മന്ത്രി അറിയിച്ചു. പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ട​വീ​ഴ്ച​യു​മു​ണ്ടാ​യി​ട്ടു​ണ്ട്. കൊ​യ്യാ​റാ​യ നെ​ല്ല് കി​ളി​ർ​ക്കു​ക​യും ചെ​യ്തു. ന​ഷ്ട​പ​രി​ഹാ​ര ക​ണ​ക്ക് ഉ​ട​ൻ ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ന​ഷ്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​ന്ദ്ര​ത്തോ​ട് പ്ര​ത്യേ​ക കാ​ർ​ഷി​ക പാ​ക്കേ​ജ് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മ​ന്ത്രി പറഞ്ഞു.

പതിനഞ്ചുകാരിയെ അറുപതിനായിരം രൂപയ്ക്ക് വിറ്റു: കാമുകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കാ​ലാ​വ​സ്ഥ വകുപ്പിന്റെ പ്ര​വ​ച​നം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ലി​യ മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെന്നും വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ജ​ന​ങ്ങ​ളെ മാ​റ്റു​ക​യും ക്യാ​മ്പു​ക​ൾ തുറന്നതായും മന്ത്രി അറിയിച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള കു​ട്ട​നാ​ട് ജ​ന​ങ്ങ​ളെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റിഎന്നും മന്ത്രി കൂട്ടിച്ചേർത്തു. കു​ട്ട​നാ​ട്ടി​ലെ വി​വി​ധ വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button