ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. താപനിലയിൽ നേരിയ കുറവുണ്ടാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പുണ്ട്. നാഷണൽ സെന്റർ ഓഫ് മെട്രോളജിയാണ് ഇക്കാര്യം അറിയിച്ചത്.
അബുദാബിയിലെ അൽ ദഫ്രയിലാണ് പ്രധാനമായും മൂടൽമഞ്ഞ് രൂപപ്പെട്ടത്. എന്നാൽ തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും, പ്രത്യേകിച്ച് പടിഞ്ഞാറോട്ട്, ദൃശ്യപരത ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന് എൻ സി എം വ്യക്തമാക്കി. മൂടൽമഞ്ഞിന് ശേഷം തെളിഞ്ഞ ആകാശമായിരിക്കും. താപനില 20 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം റാസൽ ഖൈമയിൽ താപനില 20 ഡിഗ്രി സെൽഷ്യസിൽ കുറവായിരിക്കും.
Post Your Comments