UAEGulf

യുഎഇ : സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായുള്ള പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു

അബുദാബി, ദുബായ് തുടങ്ങിയ എമിറേറ്റുകളിൽ ഇത്തരം ഒരു ആരോഗ്യ ഇൻഷുറൻസ് മുൻപ് തന്നെ നടപ്പിലാക്കിയിരുന്നു

ദുബായ് : സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും, ഗാർഹിക ജീവനക്കാർക്കുമായുള്ള ഒരു പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സംബന്ധിച്ച് യു എ ഇ പ്രഖ്യാപനം നടത്തി. ഡിസംബർ 16-ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഈ അടിസ്ഥാനപരമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി യു എ ഇയിലെ എല്ലാ എമിറേറ്റുകളിളെയും ഇത്തരം ജീവനക്കാർക്ക് വേണ്ടിയുള്ളതാണ്. ഈ പദ്ധതി 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അബുദാബി, ദുബായ് തുടങ്ങിയ എമിറേറ്റുകളിൽ ഇത്തരം ഒരു ആരോഗ്യ ഇൻഷുറൻസ് മുൻപ് തന്നെ നടപ്പിലാക്കിയിരുന്നു. ഈ പുതിയ പദ്ധതി ഷാർജ, അജ്‌മാൻ, ഉം അൽ കുവൈൻ, ഫുജൈറ, റാസ് അൽ ഖൈമ തുടങ്ങിയ എമിറേറ്റുകളിലെയും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ആരോഗ്യ സുരക്ഷാ പരിരക്ഷ നൽകുന്നതിന് ലക്ഷ്യമിടുന്നു.

കഴിഞ്ഞ ജനുവരി 1-ന് ശേഷം നൽകിയിട്ടുള്ള വർക്ക് പെർമിറ്റുകളിലുള്ളവർക്ക് ഈ ഇൻഷുറൻസ് ബാധകമാകുന്നതാണ്. 2024 ജനുവരി 1-ന് മുൻപ് വർക് പെർമിറ്റ് അനുവദിക്കപ്പെട്ടിട്ടുള്ളവർക്ക് അവ പുതുക്കുന്ന അവസരത്തിൽ ഈ ഇൻഷുറൻസ് നിർബന്ധമാകുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button