KeralaLatest NewsIndiaNews

ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വം വധഭീഷണി നേരിടുന്നു, സമൂഹത്തെ ശരിയായ മാർഗത്തിൽ നയിച്ച മഹാ മനീഷിയാണ് ശിഹാബ് തങ്ങൾ: മന്ത്രി

പെരിന്തൽമണ്ണ: മതേതര ചേരിയെ ശക്തിപ്പെടുത്തുന്നതിൽ സൈദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പങ്ക് മഹത്തരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇന്നത്തെ അരക്ഷിതമായ സാമൂഹികാന്തരീക്ഷത്തിൽ മതേതരത്വത്തിന്റെ പ്രയോക്താവായ സൈദ് മുഹമ്മദലി ശിഹാബ് തങ്ങളെ പ്രത്യേകം സ്മരിക്കേണ്ടതുണ്ടെന്നും, അദ്ദേഹം സമൂഹത്തെ ശരിയായ മാർഗത്തിൽ നയിച്ച മഹാ മനീഷിയാണെന്നും മന്ത്രി പറഞ്ഞു. പെരിന്തൽമണ്ണ പൂപ്പലം എം എസ് ടി എം ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പൂക്കോയ തങ്ങൾ സ്മാരക കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:‘യുഗങ്ങൾ വേണ്ട, കാത്തിരിക്കുന്നത് വൻ ദുരന്തം, ആരാണ് കള്ളം പറയുന്നതെന്ന് അന്നറിയാം’: 2013ൽ ഗാഡ്ഗിൽ പറഞ്ഞത്

ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വം വധഭീഷണി നേരിടുകയാണെന്നും ഇതിനെതിരായി മതേതര സമൂഹത്തിന്റെ ഐക്യനിര ഉയർന്നുവരണമെന്നും പൊതുമരാമത്ത് മന്ത്രി ആവശ്യപ്പെട്ടു. സമൂഹത്തെ ശരിയായ മാർഗത്തിൽ നയിച്ച മഹാ മനീഷിയാണ് ശിഹാബ് തങ്ങൾ തങ്ങളെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തങ്ങളുടെ വിദ്യാഭ്യാസ ദാർശനിക കാഴ്ചപ്പാടുകൾ എക്കാലത്തും ഓർമ്മിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയം അപകടകരമായ പ്രവണതകളിലോടെ കടന്നുപോകുന്ന സാഹചര്യങ്ങളിൽ ശരിയായ നിലപാടെടുത്ത ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നയമാണ് തങ്ങൾ സ്വീകരിച്ചതെന്നും അദ്ദേഹത്തിന്റെ നിലപാടുകൾ കാലിക പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കും മറ്റും ഉള്ള അവാർഡുകൾ മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button