Latest NewsIndiaNews

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യുപി: തുക ഉടൻ കൈമാറുമെന്ന് യോഗി

ലക്‌നൗ : കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തുക അടിയന്തിരമായി കുടുംബങ്ങൾക്ക് കൈമാറണമെന്നും യോഗി അധികൃതരോട് നിർദ്ദേശിച്ചു.

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പുതിയ മാർഗ്ഗരേഖ തയ്യാറാക്കാനും യോഗി അധികൃതരോട്
ആവശ്യപ്പെട്ടു. എത്രയും വേഗം മാർഗ്ഗ നിർദ്ദേശം തയ്യാറാക്കി സമർപ്പിക്കണമെന്നാണ് നിർദ്ദേശം. അർഹതയുള്ള ഒരാൾക്കും ആനുകൂല്യം നഷ്ടമാകരുതെന്നും യോഗി നിർദ്ദേശിച്ചിട്ടുണ്ട്.

Read Also  :  ‘സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നു’ മഴക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് അമിത് ഷാ

നഷ്ടപരിഹാരത്തിന്റെ വിതരണത്തിനായി പ്രത്യേക സംഘം രൂപീകരിക്കാനും യോഗി ആവശ്യപ്പെട്ടു. ജില്ലാ മജിസ്‌ട്രേറ്റിന് കീഴിലാകണം പ്രത്യേക സംഘങ്ങൾ രൂപീകരിക്കേണ്ടത്. നടപടികൾ പൂർത്തിയായാൽ കാലതാമസം കൂടാതെ മുഴുവൻ തുകയും കുടുംബങ്ങൾക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button