KeralaLatest NewsIndia

ആ വിവാഹാശംസാപോസ്റ്റിനെ വിമർശിക്കുന്നവർ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികൾ :രാജ്മോഹന്‍ ഉണ്ണിത്താന്‍

‘ഇന്ന് വിവാഹിതരായ സിനാനും ഷഫീഖ്നുമൊപ്പം’ എന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്‍ നല്‍കിയ അടിക്കുറിപ്പ്.

കാസകോട് : ഇരട്ട സഹോദരൻമാരുടെ വിവാഹത്തിൽ പങ്കെടുത്ത് അവർക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതിനെ ട്രോളുന്നവർക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. വിമർശിക്കുന്നവർ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മഞ്ചേശ്വരം മുസ്ലീം യൂത്ത് ലീഗ് നേതാക്കളായ സിനാൻ ജ്യേഷ്ഠൻ ഷഫീഖ് എന്നിവരുടെ വിവാഹ പരിപാടികളിൽ പങ്കെടുത്ത് രാജ്മോഹൻ ഉണ്ണിത്താൻ പോസ്റ്റ് ചെയ്ത് ചിത്രവും അതിന്റെ ക്യാപ്ഷനുമാണ് ട്രോളിന് ഇരയായത് .

കഴുത്തിൽ ഹാരമണിഞ്ഞ് നിൽക്കുന്ന രണ്ട് വരന്മാർക്കൊപ്പമുള്ള ചിത്രമായിരുന്നു അത്. ‘ഇന്ന് വിവാഹിതരായ സിനാനും ഷഫീഖ്നുമൊപ്പം’ എന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്‍ നല്‍കിയ അടിക്കുറിപ്പ്. പലതരത്തില്‍ ഉള്ള ചർച്ചകൾക്കും വിമർശനങ്ങൾക്കുമാണ് ഈ ചിത്രം വഴിവെച്ചത്. ആദ്യം പലരും ഫോട്ടോയിലുള്ളവർ ട്രാൻസ് കമ്മ്യൂണിറ്റി ആയിരിക്കും എന്ന് കരുതി ആണ് പോസ്റ്റിനു കമന്റ് ഇട്ടത്. എന്നാൽ ഇത് സഹോദരന്മാരാണെന്ന് മനസ്സിലാക്കിയതോടെ മണവാട്ടിമാരുടെ ചിത്രം പങ്കുവയ്‌ക്കാത്തതിനായിരുന്നു വിമർശനം.

മുസ്ലീം വിവാഹത്തേക്കുറിച്ച്‌ ധാരണയുള്ള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാനുള്ള ഒന്നും ആ ചിത്രത്തിലില്ലെന്നും ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശനത്തിന് പിന്നിലെന്നുമാണ് രാജ്മോഹൻ ഉണ്ണിത്താന്റെ അഭിപ്രായം.രൂക്ഷമായ വിമർശനങ്ങളും ട്രോളുകളും വരാൻ തുടങ്ങിയതോടെ രാജ്മോഹൻ ഉണ്ണിത്താൻ പോസ്റ്റ് എഡിറ്റ് ചെയ്യുകയും പിന്നീട് പിൻവലിക്കുകയും ചെയ്തു .

സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി പുതുതായി പോസ്റ്റ് ഇട്ടിരിക്കുകയാണ് ഇപ്പോൾ എംപിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവർ.മഞ്ചേശ്വരം മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളായ സിനാൻ ജ്യേഷ്ഠൻ ഷഫീഖ് എന്നീ സഹോദരങ്ങളുടെ വിവാഹ പരിപാടികളിൽ പങ്കെടുത്തു . [ബഹുമാനപ്പെട്ട എംപി യുടെ അറിവോ സമ്മതമോ ഇല്ലാതെ ഇന്നലെ ചെയ്ത പോസ്റ്റ് പിൻവലിച്ചിരുന്നു, ഇതിൽ ക്ഷുഭിതനായ അദ്ദേഹം നൽകിയ ശക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വധു വരന്മാരുടെ അടക്കം മുഴുവൻ ഫോട്ടോയും ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നു – (ബഹുമാനപ്പെട്ട എംപിയുടെ ഫേസ്ബുക്ക് അഡ്മിന്‍ പാനൽ)‌ – ഇത്തരത്തിലാണ് പുതിയ പോസ്റ്റ്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button