Latest NewsKeralaNewsIndia

സൗജന്യമായി കോവിഡ് വാക്‌സിനേഷൻ നടത്തണം, കേന്ദ്ര ബജറ്റിൽ തുക മാറ്റിവെക്കണം; പ്രധാനമന്ത്രിയോട് രാജ്‌മോഹൻ ഉണ്ണിത്താൻ

പോളിയോ വാക്‌സിനേഷൻ നടത്തിയ മാതൃകയിൽ രാജ്യത്ത് സൗജന്യവുമായി കോവിഡ് വാക്‌സിനേഷനും നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിദിനം മൂന്ന് ലക്ഷത്തോളം പേർ രോഗബാധിതരാവുന്ന സാഹചര്യത്തിൽ വാക്‌സീൻ ഉൽപാദനത്തിനായി കേന്ദ്ര ബജറ്റിൽ വകയിരിത്തിയിട്ടുള്ള 35,000 കോടി തികയാതെ വന്നാൽ കൂടുതൽ തുക അതിനായി മാറ്റിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര വിപണിയിൽ വാക്‌സീൻ വിൽക്കുന്ന സാഹചര്യം വരുന്നത് പാവപ്പെട്ടവർക്ക് അത് അപ്രാപ്യമാക്കും. കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സീൻ വിപണനനയം കാരണം കോവിഷീൽഡ് വാക്‌സീന്റെ വിലയിൽ വൻ വർധനവ് ഉണ്ടായിരിക്കുകയാണ്. ജനങ്ങളുടെ ജീവനേക്കാൾ കോർപറേറ്റ് ഭീമന്മാരുടെ ലാഭത്തിനുവേണ്ടിയാണ് കേന്ദ്ര സർക്കാർ മഹാമാരിയെ കരുവാക്കുന്നത്. രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യമായി വാക്‌സീൻ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button