തിരുവനന്തപുരം: പാലായിൽ കനത്ത മഴയേത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളിൽ വര്‍ഗീയ പരാമര്‍ശം കലർത്തിയ വ്യാജ പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങി കെടി ജലീല്‍ എംഎല്‍എ. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്‍റെ പേരില്‍ നടക്കുന്ന വ്യാജ പ്രചാരണത്തേക്കുറിച്ച് ജലീല്‍ തന്നെയാണ് പ്രതികരിച്ചത്.
ഒരു സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് ലഭിച്ച ശിക്ഷയാണ് പാലായില്‍ പെയ്തിറങ്ങിയ ദുരിതം എന്ന ഉള്ളടക്കത്തോടെ തന്‍റെ ഫേസ്ബുക്ക് പേജിന്‍റെ പേരില്‍ നടക്കുന്ന പ്രചാരണത്തിന്‍റെ ചിത്രവും ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.
ഇത് പ്രളയ ജിഹാദ് എന്ന് മാത്രം ഇനി പറയരുത് എന്ന് ആവശ്യപ്പെട്ട് എംഎല്‍എയുടെ പേരിലെന്ന രീതിയില്‍ പ്രചരിക്കുന്ന കുറിപ്പ് അവസാനിക്കുകയായിരുന്നു. ദുരന്തമുഖത്ത് മതം ചികയുന്നവനെക്കാൾ വലിയ ഹൃദയശൂന്യൻ മറ്റാരുണ്ടെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments