Latest NewsKeralaNews

എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കു പോലും സീറ്റില്ല: പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് ജോസ് കെ മാണി

കോട്ടയം : ഹയര്‍സെക്കന്‍ററി സ്‌കൂളുകളിലെ സീറ്റുകളും ബാച്ചുകളും വര്‍ധിപ്പിക്കണമെന്ന് ജോസ് കെ മാണി. വിദ്യാഭ്യാസ മന്ത്രിയോടും എല്‍ഡിഎഫ് കണ്‍വീനറോടുമാണ് ജോസ് കെ മാണി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കു പോലും അവര്‍ ആഗ്രഹിച്ച വിഷയം ലഭിച്ചിട്ടില്ല. നിലവിലെ സീറ്റുനില വിജയം നേടിയ എല്ലാ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ലെന്നും ജോസ് കെ മാണി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

Read Also  :  കെ.ടി ജലീലിന്റെ പേരിൽ പ്രചരിച്ച പോസ്റ്റിന് പിന്നിൽ സംഘപരിവാർ ആണെന്ന് അബ്‌ദുറബ്ബ്‌

കുറിപ്പിന്റെ പൂർണരൂപം :

ഹയര്‍സെക്കണ്ടറി സ്‌ക്കൂളുകളിലെ സീറ്റുകളും, ബാച്ചുകളും വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി കണ്‍വീനറുമായും, വകുപ്പ് മന്ത്രിയുമായും ചര്‍ച്ച നടത്തി. ഈ വര്‍ഷം എസ്.എസ്.എല്‍സി, സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷകളില്‍ മികച്ച വിജയമാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ നേടിയിട്ടുള്ളത്. ഇവരില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും അവര്‍ ആഗ്രഹിച്ച വിഷയം ലഭിച്ചിട്ടില്ല.

Read Also  : ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലില്‍ നിന്ന് കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടു കിട്ടി

നിലവിലെ സീറ്റ് നില വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള ജില്ലയായി മാറിയത് പാലാ വിദ്യാഭ്യാസ ജില്ലയാണ്. 99.17 ശതമാനം എന്ന റെക്കാര്‍ഡാണ് പാലാ വിദ്യാഭ്യാസജില്ല നേടിയത്. ഇതില്‍ ഏകദേശം 25 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോഴ്‌സിന് പോലും അഡ്മിഷന്‍ ലഭിക്കാത്ത സ്ഥിതിയാണ്. ആയതിനാല്‍ ഹയര്‍സെക്കണ്ടി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button