IdukkiLatest NewsKeralaNattuvarthaNews

ഇടുക്കി ഡാം തുറക്കും: സമീപവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

തൊടുപുഴ: ഇടുക്കി ഡാം തുറക്കാന്‍ തീരുമാനം. ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇതേതുടർന്ന് അണക്കെട്ടിന്റെ സമീപവാസികള്‍ക്ക് ജില്ലാഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കി. ഇടുക്കി അണക്കെട്ടില്‍ ഇന്ന് വൈകിട്ട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ അപ്പര്‍ റൂള്‍ ലെവല്‍ ആയ 2398.86 അടിയില്‍ ജലനിരപ്പ് എത്തും. ചൊവ്വാഴ്ച രാവിലെ ഇടുക്കി ഡാം തുറക്കുന്നതിനാല്‍ പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം വരും ദിവസങ്ങളിലെ മഴയും നീരൊഴുക്കും കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിലെ കക്കി ഡാം തുറന്നു. ഷോളയാറില്‍ നിന്ന് കൂടുതല്‍ വെള്ളമെത്തുന്നതിനാല്‍ ചാലക്കുടിയില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചാലക്കുടി പുഴയില്‍ വെള്ളം ഉയരുന്നതിനാൽ തീരപ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഉടന്‍ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണമെന്നും കളക്ടര്‍ അറിയിച്ചു.

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 104 പുതിയ കേസുകൾ

ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ നാളെ തുറക്കുമെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. രാവിലെ ആറു മണി മുതല്‍ ഷട്ടര്‍ പരമാവധി 80 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുക. കനത്ത മഴയെ തുടര്‍ന്ന് ചിമ്മിനി ഡാമിന്റെ ഷട്ടര്‍ 10 സെ. മീറ്ററില്‍ നിന്ന് 13 സെ. മീറ്ററായി ഉയര്‍ത്തി. ഡാമിലെ വെള്ളം ഒഴുകിയെത്തുന്ന താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button