ആലപ്പുഴ: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മഴയിൽ കുട്ടനാട്ടിലും പ്രളയഭീതി. ശക്തമായ മഴയില്‍ ആലപ്പുഴയിലെ അപ്പര്‍ കുട്ടനാട്ടിലാണ് വെള്ളപ്പൊക്കം ഭീതി പടരുന്നത്. ഇതേതുടര്‍ന്ന് അപ്പര്‍ കുട്ടനാടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് താല്‍ക്കാലികമായി നിര്‍ത്തിയത്.
എടത്വ-ഹരിപ്പാട്, അമ്പലപ്പുഴ-തിരുവല്ല പാതയിലും കെഎസ്ആര്‍സി സര്‍വീസ് നടത്തുന്നില്ലെന്നാണ് ഡിപ്പോയുടെ അറിയിപ്പ്. കിഴക്കന്‍ വെള്ളത്തിന്റെ വരവു ശക്തമായതോടെയാണ് അപ്പര്‍കുട്ടനാട് വെള്ളത്തിനടിയിലായത്. നിരവധി വീടുകളും റോഡുകളും വെള്ളത്തിലായി. പെരുമഴയിലും കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കിലും അപ്പര്‍ കുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതാണ് പ്രളയഭീതി ഇരട്ടിച്ചത്.
അതേസമയം, ജലനിരപ്പ് ഉയർന്നാലും ഡാമുകൾ പെട്ടന്ന് തുറക്കില്ലെന്ന് സർക്കാർ അറിയിച്ചു. ഡാമുകൾ തുറക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments