ThiruvananthapuramKeralaNattuvarthaLatest NewsNews

വിലക്ക് അവഗണിച്ച് പൊൻമുടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ രണ്ട് യുവാക്കൾ ഒഴുക്കില്‍പ്പെട്ടു: ഒരാൾ മരിച്ചു

തിരുവനന്തപുരം: പൊൻമുടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ രണ്ട് യുവാക്കൾ വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ടു. ഒരാൾ മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. അഭിലാഷിനൊപ്പം ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവര്‍ക്കൊപ്പം രണ്ട് പെൺ സുഹൃത്തുക്കളും ഉണ്ടായിരുന്നു.

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊൻമുടിയിൽ സഞ്ചാരികളെ കയറ്റിവിട്ടിരുന്നില്ല. ഇതേതുടർന്ന് തിരിച്ച് വരുംവഴി കല്ലാർ നെല്ലിക്കുന്ന് ചെക്ക് ഡാമിന്റെ പരിസരത്ത് ഇവര്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നുവെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.

മലവെള്ളപ്പാച്ചിലിൽ അടിഞ്ഞുകൂടി പ്ലാസ്റ്റിക് മാലിന്യം: നീ​ക്കം​ചെ​യ്യാ​ൻ ബുദ്ധിമുട്ടി നാട്ടുകാർ

കുളിക്കാനിറങ്ങവെ രണ്ടു പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതില്‍ അഭിലാഷിന്റെ ജീവൻ രക്ഷിക്കാനായില്ല. അഭിലാഷിനോടൊപ്പം ഒഴുക്കിൽപ്പെട്ട യുവാവ് അരക്കിലോമീറ്ററോളം ഒഴുകി ഒരു വള്ളിയിൽ പിടിച്ചുനിൽക്കുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാർ യുവാവിനെ രക്ഷപ്പെടുത്തി വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഈ പ്രദേശത്തേക്ക് പോകുന്നതിന് അധികൃതർ നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസ് പട്രോളിഗിന്റെ ശ്രദ്ധയിൽ പെടാതെ ആദിവാസി കോളനി വഴിയാണ് സംഘം ഡാമിന്റെ പരിസരത്തേക്ക് പോയത്. സംഭവവുമായി ബന്ധപ്പെട്ട് വിതുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button