വെള്ളം നിറഞ്ഞ റോഡിലൂടെ ബസ് ഓടിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ പ്രതികരണവുമായി സസ്‌പെൻഷൻ കിട്ടിയ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍. പൂഞ്ഞാര്‍ പള്ളിയുടെ മുന്നില്‍ വച്ച് ഉരുള്‍പൊട്ടി വെള്ളം വന്ന് വണ്ടി നിന്നു പോയതാണെന്ന് ജയദീപ് പറയ്യുന്നു. വീട്ടുകാര്യങ്ങള്‍ നോക്കി ‘ടിഎസ് നം. 50 ല്‍ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ എന്നാണ് സംഭവവുമായി ബന്ധപ്പെട്ട് വന്ന പത്രവാര്‍ത്ത പങ്കുവച്ച് ഡ്രൈവര്‍ വ്യക്തമാക്കുന്നത്.
മേലുദ്യോഗസ്ഥര്‍ക്ക് എതിരെയും ശ്കതമായ വിമര്‍ശനമാണ് ഡ്രൈവര്‍ ഉന്നയിക്കുന്നത്. ഒരു അവധി ചോദിച്ചാല്‍ തരാത്തവര്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. താന്‍ വീട്ടുകാര്യങ്ങള്‍ നോക്കി ‘ടിഎസ് നം. 50 ല്‍ ( കള്ള് ഷാപ്പ് നമ്പര്‍) പോയി സുഖിച്ച് വിശ്രമിക്കട്ടെ എന്നും ജയദീപ് വ്യക്തമാക്കുന്നു.
Also Read:നെയ്യാർ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടുന്നു, ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യത
‘പെട്ടെന്ന് വെള്ളം കയറുന്ന ഈ വീഡിയോ ദയവായി കാണുക .ഞാൻ ആത്മധൈര്യത്തോടെ പെരുമാറുന്നതും ശ്രദ്ധിക്കുക. ഞാൻ ചാടി ഓടിയോ എന്ന് ശ്രദ്ധിക്ക്. എനിക്ക് ചാടി നീന്തി പോകാൻ അറിയത്തില്ലാഞ്ഞിട്ടല്ല. എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു എൻ്റെ ലക്ഷ്യം. യാത്രക്കാർ എന്നേ ചീത്ത പറഞ്ഞോ, പറയുന്നുണ്ടോ, എന്നും ശ്രദ്ധിക്ക്. ഞാൻ എൻ്റെ സ്വന്തം ഇഷ്ട പ്രകാരം ചെയ്തതായിരുന്നെങ്കിൽ യാത്രക്കാർ ഇങ്ങനെ വീഡിയോ പിടിക്കുമായിരുന്നോ? എന്നേ ഉപദ്രവിക്കുകയില്ലായിരുന്നോ? എന്നും കണ്ട് മനസിലാക്കുക. സൂപ്പര്‍ ഹിറ്റായ വാര്‍ത്ത പത്രത്തിലും. ഒരു അവധി ചോദിച്ചാല്‍ തരാന്‍ വലിയ വാലായിരുന്നവന്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കില്‍ അവന്‍ ഓടിക്കട്ടെ. അവനൊക്കെ റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാല്‍ വല്ലോ സ്‌കൂള്‍ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാന്‍ വീട്ടുകാര്യങ്ങള്‍ നോക്കി ts no. 50 ല്‍ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ.’, ജയദീപ് കുറിച്ചു.
Post Your Comments