Latest NewsKeralaNews

റിസർച്ച് തുടർന്നാൽ വാരിയൻകുന്നൻ ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും കിട്ടും: പരിഹസിച്ച് ശങ്കു ടി ദാസ്

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പുസ്തകമാക്കുന്ന വിവരം പുറത്തുവിട്ട തിരക്കഥാകൃത്ത് റമീസ് മുഹമ്മദിനെ പരോക്ഷമായി വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശങ്കു ടി ദാസ്. ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന് പേരിട്ട പുസ്തകം ഒക്ടോബർ 29 വെള്ളിയാഴ്ച പ്രകാശനം ചെയ്യുമെന്നും പുസ്തകത്തിന്റെ മുഖചിത്രം കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ഫോട്ടോ ആയിരിക്കുമെന്നും റമീസ് വ്യക്തമാക്കിയിരുന്നു. പത്ത് വർഷമായി നടത്തി വന്ന റിസേർച്ചിനൊടുവിൽ വിലപ്പെട്ട പല വിവരങ്ങൾ ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനെയാണ് ശങ്കു ടി ദാസ് പരിഹസിക്കുന്നത്. നിർത്താതെ ഇനിയും റിസർച് തുടർന്നാൽ പതിനഞ്ചാം വർഷം ആവുമ്പോളേക്കും വാരിയൻകുന്നൻ ഐക്യ രാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും കിട്ടുമെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്.

‘സുമാർ അഞ്ചു വർഷത്തോളം റിസർച് ചെയ്തപ്പോളാണ് വാരിയൻകുന്നൻ ദി ഹിന്ദു പത്രത്തിന് അയച്ച കത്ത് കിട്ടിയത്. റിസർച് പത്ത് വർഷം ആയപ്പോളേക്കും വാരിയൻകുന്നൻ അമേരിക്കയിലേക്ക് അയച്ച സന്ദേശവും കിട്ടിയിരിക്കുന്നു. ഇതോണ്ട് നിർത്താതെ ഇനിയും റിസർച് തുടർന്നാൽ പതിനഞ്ചാം വർഷം ആവുമ്പോളേക്കും വാരിയൻകുന്നൻ ഐക്യ രാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും കിട്ടും എന്നാണ് എന്റെയൊരിത്’, ശങ്കു ടി ദാസ് ഫേസ്‌ബുക്കിൽ എഴുതി.

‘കഴിഞ്ഞ പത്ത് വർഷങ്ങളായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഞാനടങ്ങുന്ന ഒരു റിസർച്ച് ടീം. ഈ ഗവേഷണ കാലയളവിൽ, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും ദൈവാനുഗ്രഹത്താൽ ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി. അതിൽ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ. എറ്റവും ഞെട്ടിച്ച മറ്റൊരു പ്രധാന രേഖയായിരുന്നു വാരിയംകുന്നൻ അമേരിക്കയിലേക്ക് അയച്ച സന്ദേശം. ശക്തവും സുന്ദരവുമായ ഭാഷയിൽ എഴുതിയ ആ സന്ദേശം അന്നത്തെ അമേരിക്കൻ പത്രങ്ങളിൽ വാർത്തയായിരുന്നു’, റമീസ് ഫേസ്‌ബുക്കിൽ എഴുതിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button