ദുബായ്: രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്ന വാർത്ത ആഘോഷമാക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ടീമിന്റെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് യാതൊരു അറിവുമില്ല. എന്താണ് അവിടെ നടക്കുന്നത് എന്നതിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് കോഹ്‌ലി പറഞ്ഞു.
ടി20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് വിരാട് ദ്രാവിഡിന്റെ നിയമനത്തെ കുറിച്ച് യാതൊന്നും അറിയില്ലെന്ന് പറഞ്ഞത്. ‘എന്താണ് അവിടെ നടക്കുന്നത് എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു അറിവുമില്ല. ആരുമായും വിശദമായ ഒരു ചർച്ചയും ഇക്കാര്യത്തിൽ നടത്തിയിട്ടില്ല’ കോഹ്‌ലി പറഞ്ഞു.
Read Also:- ഗ്യാസ്ട്രബിള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?
മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രണ്ടു വർഷത്തേക്കാണ് ദ്രാവിഡിന്റെ നിയമനം. നിലവിലെ പരിശീലകൻ രവി ശാസ്ത്രിയ്ക്ക് നൽകിയതിനേക്കാൾ ഇരട്ടിയിലേറെ ശമ്പളമാണ് രാഹുൽ ദ്രാവിഡിന് ബിസിസിഐ ഓഫർ ചെയ്തിരിക്കുന്നത്.
Post Your Comments