തിരുവനന്തപുരം: സംസ്ഥാനത്ത് ഇടുക്കി, ഇടമലയാര്‍ തുടങ്ങിയ പ്രധാന ഡാമുകള്‍ ഉടന്‍ തുറക്കില്ല. വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡ് സിഎംഡി വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിലയിരുത്തല്‍. നിലവില്‍ ജലനിരപ്പ് നിയന്ത്രണവിധേയമാണതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി.
ഇടുക്കി, ഷോളയാര്‍, മൂളിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് നിയന്ത്രണവിധേയമാണെന്ന് കെഎസ്ഇബി അറിയിച്ചു. കക്കി ഡാമില്‍ ജലനിരപ്പ് നിലവില്‍ 979 അടിയാണ്. 978 മീറ്റര്‍ ഉള്ളപ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഉത്പാദനം കൂട്ടി ജലം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
കാലാവസ്ഥാ പ്രവചന പ്രകാരം സംസ്ഥാനത്ത് മഴ കുറയുമെന്നാണ്. അതിനാല്‍ ഈ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം ഇല്ല. നിലവില്‍ ഡാമുളകളുടെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് ഡാമുകള്‍ തുറക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
Post Your Comments