ന്യൂനർദത്തിന്റെ ശക്തി കുറഞ്ഞത് കേരളത്തിന് ആശ്വാസമാവുന്നു. തെക്കൻ ജില്ലകളിൽ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾപ്പൊട്ടലിലും മരിച്ചവരുടെ എണ്ണം ഉയരുകയാണ്. കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ത്. ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം നാലായി. ഇടുക്കിയിലെ കൊക്കയാറിൽ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത് 8 പേരാണ്.
വിവിധയിടങ്ങളിൽ നിന്നും ദുരന്ത വാർത്തകളാണ് പുറത്തുവരുന്നത്. പലയിടങ്ങളിലും നാട്ടുകാർ ആണ് അപകടത്തിൽ പെടുന്നവർക്ക് രക്ഷയാകുന്നത്. അത്തരത്തിൽ വെള്ളപ്പൊക്കത്തിൽ ഒഴുകി വന്ന ഒരാൾക്ക് പാലത്തിനു മുകളിൽ നിന്നും കയർ ഇട്ട് നൽകുന്ന നാട്ടുകാരുടെ വീഡിയോ ആണ് പുറത്തുവരുന്നത്. നാട്ടുകാർ ഇടപെട്ടെങ്കിലും ഇദ്ദേഹം കുറച്ച് നേരം കയറിൽ തൂങ്ങി വെള്ളത്തിൽ തന്നെ കിടക്കുകയായിരുന്നു. പിടിച്ച് കയറാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പുഴയിലൂടെ ഒഴുകി വരുന്ന മറ്റ് പല വസ്തുക്കളിലും തട്ടി ഇയാൾ വീണ്ടും ഒഴുക്കിൽ പെടുകയായിരുന്നു. എന്നാൽ, അവിടെ നിന്നും 200 മീറ്റർ ഒഴുകി താഴെ വള്ളി പടർപ്പിൽ പിടിച്ചു ഇദ്ദേഹം രക്ഷപെട്ടു. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉണ്ട്.
Post Your Comments