ErnakulamLatest NewsKeralaNattuvarthaNews

മഴ പെയ്താല്‍ റോഡ് തോടാകുന്ന അവസ്ഥ: ട്രോളുമായി കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പോസ്റ്റ്

മഴ നനയാതെ യാത്ര ചെയ്യാമെങ്കിലും മെട്രോ സ്റ്റേഷനു വെളിയില്‍ ഇറങ്ങിയാല്‍ പിന്നെ സലീം കുമാറിനെപോലെ നീന്തേണ്ടി വരും

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയിൽ പലയിടത്തും ഉരുൾപൊട്ടി. വെള്ളപൊക്ക ഭീഷണിയും ശക്തമാണ്. ഇപ്പോഴിതാ മഴയെ തുടർന്ന് തോടാകുന്ന നഗരത്തിലെ റോഡുകളെ ട്രോളി കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കൊച്ചിയില്‍ റോഡ് കടക്കാന്‍ നീന്തല്‍ പഠിക്കണമെന്നും എന്നാല്‍ കൊച്ചി മെട്രോയില്‍ സഞ്ചരിക്കാന്‍ അതിന്റെ ആവശ്യമില്ലെന്നും സൂചിപ്പിക്കുന്ന ട്രോളാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മായാവി സിനിമയില്‍ സലീം കുമാര്‍ കുടവുമായി പുഴ നീന്തികടക്കുന്ന ചിത്രവും മറുവശത്ത് കൈയില്‍ ലാപ്ടോപ്പുമായി ഒരു ആഢംബരകാറില്‍ യാത്ര ചെയ്യുന്ന വിജയുടെ ചിത്രവും ചേർത്തുകൊണ്ടാണ് റോഡിനെയും മെട്രോയെയും താരതമ്യം ചെയ്തിരിക്കുന്നത്.

read also: കോട്ടയത്ത് വെള്ളപ്പൊക്കം, വ്യാപക ഉരുള്‍പൊട്ടല്‍ : വീടുകളുടെ ഒന്നാം നില വരെ വെള്ളം പൊങ്ങി

https://www.facebook.com/KochiMetroRail/posts/4679745445380266

എം ജി റോഡിലും ബാനര്‍ജി റോഡിലുമായുള്ള മെട്രോ സ്റ്റേഷനുകളുടെ മുന്നിലും വെള്ളക്കെട്ട് ഉണ്ട്. ഇത് ചിലർ ചൂണ്ടികാണിച്ചു രംഗത്തെത്തിയിട്ടുണ്ട്. മഴ നനയാതെ യാത്ര ചെയ്യാമെങ്കിലും മെട്രോ സ്റ്റേഷനു വെളിയില്‍ ഇറങ്ങിയാല്‍ പിന്നെ സലീം കുമാറിനെപോലെ നീന്തേണ്ടി വരുമെന്നാണ് ഒരാളുടെ കമന്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button