ഇടുക്കി: ഇടുക്കിയിലും ഉരുള്‍പൊട്ടി. ഇടുക്കി കൊക്കയാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 4 കുട്ടികള്‍ അടക്കം ഏഴു പേര്‍ മണ്ണിനടിയില്‍ പെട്ടു. പൂവഞ്ചിയില്‍ 5 പേരും, നാരകംപുഴയില്‍ ഒരാളെയും മാക്കോച്ചിയില്‍ ഒരാളെയുമാണ് കാണാതായത്. ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് തിരിച്ചു. 17 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടലില്‍ പൂവഞ്ചി – മാക്കോച്ചി റോഡ് തകര്‍ന്നു. അഞ്ചു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
Read Also : കോട്ടയത്ത് വെള്ളപ്പൊക്കം, വ്യാപക ഉരുള്‍പൊട്ടല്‍ : വീടുകളുടെ ഒന്നാം നില വരെ വെള്ളം പൊങ്ങി
അതേസമയം,കൂട്ടിക്കലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കു നാട്ടുകാര്‍ കാവലിരിക്കുകയാണ്. വാഹനങ്ങള്‍ക്ക് വരാന്‍ സാധിക്കാത്തതിനാല്‍ മൃതദേഹങ്ങള്‍ സ്ഥലത്തുനിന്നും മാറ്റാന്‍ പോലും കഴിഞ്ഞിട്ടില്ല. കൂട്ടിക്കല്‍ പഞ്ചായത്തിലെ കാവാലി , പ്ലാപ്പള്ളി എന്നിവിടങ്ങളില്‍ നിന്നായി 6 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടലുണ്ടായതിന് 3 കി.മീ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്.
സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും വ്യാപക നാശ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്. കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടലുണ്ടായി. പലയിടത്തും പാലങ്ങളിലും റോഡുകളിലും വെള്ളം കയറി.
Post Your Comments